കുട്ടിക്കവിതകള്‍


മഴ
മഴ പെയ്താല്‍ മനം നിറയും
മഴ പെയ്താല്‍ പുഴ നിറയും

 പുഴ നിറഞ്ഞാല്‍ കനി നിറയും
കനി നിറഞ്ഞാല്‍ വയര്‍ നിറയും
വയര്‍ നിറഞ്ഞാല്‍ മനം നിറയും
മഴ പെയ്താല്‍ മനം നിറയും


അഞ്ച്

അഞ്ചുമഞ്ചുമെത്ര ?
അഞ്ചിരട്ടിയെത്ര ?
പിഞ്ചുകൈയാലഞ്ചിന്‍
'
എഞ്ചുവടികാണാന്‍
എന്തു വഴി, അഞ്ചേ-
വിരലുള്ളിതെന്റെ കൈയില്‍
!






ആന കറുത്തതു ഭംഗി
ചേന തളിര്‍ത്തതു ഭംഗി
മാങ്ങ പഴുത്തതു ഭംഗി
മാനമിരുണ്ടതു ഭംഗി
മാനോടുന്നതു ഭംഗി
മയിലാടുന്നതു ഭംഗി
മഴപെയ്യുന്നതു ഭംഗി
മഴവില്‍ കാണാന്‍  ഭംഗി
മലമുകളോളം ഭംഗി
മനസ്സില്‍ത്തങ്ങും ഭംഗി.



സമയം
ഭിത്തിയിലൊട്ടിയിരിപ്പുണ്ടേ
ചിത്രം പോലൊരു ഘടികാരം
ചില്ലിന്‍ കൂട്ടിലിരുന്നാലും
ചൊല്ലും സമയം മണിമണിയായ്
മൂന്നോരുണ്ടതിലോട്ടക്കാര്‍,
മുഴു-
നേരം, നില്‍ക്കാതരനിമിഷം
മൂവരും സമയക്കണിശക്കാര്‍
മുന്‍പും പിന്‍പും നില്‍ക്കാത്തോര്‍
മൂത്തോര്‍ മെല്ലെ നടക്കുമ്പോള്‍
മൂന്നാമന്‍ ശരവേഗത്തില്‍.
മൂത്തവനൊന്നു കറങ്ങുമ്പോള്‍
രണ്ടാമത്തവനറുപതു പോം
ഇളയവനോട്ടത്തില്‍ക്കേമന്‍
ഇടയില്‍ക്കേറീട്ടോടീടും.
എണ്ണാമെങ്കിലതായ്ക്കോളൂ
എണ്ണിത്തോറ്റാലോര്‍ത്തോളൂ
അറുനൂറും മൂവായിരവും
അറുപതു തവണയി;ലവനോടും.
*         *         *
സമയം പോകുവതറിയില്ല
സമയം തിരികെ നടക്കില്ല
സമയം പോലെ നടക്കണം നാം
ഘടികാരം ഇത് ഓര്‍മ്മിപ്പൂ.






No comments:

Post a Comment